Tuesday, May 14, 2024
keralaNews

സര്‍ക്കാര്‍ ജീവനക്കാരുടെ ശബളം 23000-25000, കൂടിയത് 1.4 ലക്ഷം വരെ; ശബള കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശബളം 23000-25000 വരെയാവാന്‍ സാധ്യത. കൂടിയ ശമ്ബളം 1.4 ലക്ഷം രൂപയ്ക്കടുത്താവും. പതിനൊന്നാം ശബളക്കമ്മിഷന്‍ ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് നല്‍കിയേക്കും. ഫെബ്രുവരി പതിനഞ്ചോടെ ശബളപരിഷ്‌കരണ ഉത്തരവിറക്കാനാണ് ധനവകുപ്പിന്റെ ശ്രമം.

നിലവിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശബളം 16500 രൂപയും കൂടിയ ശബളം 1.20 ലക്ഷം രൂപയുമാണ്. കൂടിയ ശബളം 1.40 ലക്ഷം രൂപയാവുന്നതോടെ കൂടിയ പെന്‍ഷനും വര്‍ധിക്കും. പെന്‍ഷന്‍ വര്‍ധിച്ച് 70,000 രൂപയാകും. ഇപ്പോള്‍ കുറഞ്ഞ ശബളം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വര്‍ധനയും കൂടുതല്‍ ശബളം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള വര്‍ധനയുമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യാന്‍ സാധ്യത.
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 രൂപയില്‍ നിന്നു 2500 രൂപയാക്കി, 2012 നു ശേഷം നിയമിച്ച സര്‍ക്കാര്‍ പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപകര്‍ക്കും (2267 പേര്‍) ആയമാര്‍ക്കും (1907 പേര്‍) 1000 രൂപ വീതം നല്‍കും, സാമൂഹിക സുരക്ഷാ പെന്‍ഷനു പുറത്തുള്ള കാന്‍സര്‍, എയ്ഡ്സ് രോഗികളുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കും. ചികിത്സാ സഹായം, കെയര്‍ ടേക്കര്‍ സഹായം തുടങ്ങിയ സ്‌കീമുകളില്‍ നിന്നുള്ള പെന്‍ഷന്‍ കൂടി പരിഗണിച്ച ശേഷമാകും തീരുമാനം.

ശബളവും പെന്‍ഷനും വര്‍ധിക്കുന്നതോടെ ഈ ഇനത്തിലുള്ള സര്‍ക്കാരിന്റെ സാബത്തികബാധ്യതയിലുള്ള വര്‍ധന 10 ശതമാനത്തില്‍ കൂടരുതെന്നാണ് സര്‍ക്കാരും ശബളകമ്മിഷനും തമ്മിലുള്ള ധാരണ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പുറത്തിറങ്ങുന്നതിന് മുന്‍പ് ശബള പരിഷ്‌കരണ ഉത്തരവുണ്ടാകുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശബളത്തിനു പുറമെ വിരമിച്ചവരുടെ പെന്‍ഷന്‍, സാമൂഹിക സുരക്ഷാ-ക്ഷേമ പെന്‍ഷനുകള്‍ എന്നിവ വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.