Sunday, May 5, 2024
keralaNewspolitics

സില്‍വര്‍ലൈന്‍ പദ്ധതി പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ സിപിഎം അനുമതി തേടും

സിപിഎം സില്‍വര്‍ ലൈന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അനുമതി തേടും.പദ്ധതിക്ക് എത്രയും വേഗം അനുമതി നല്‍കണമെന്ന് ആവശ്യപ്പെടും.

ധനസഹായം ലഭ്യമാക്കണമെന്നും അഭ്യര്‍ഥിക്കും. രാജ്യസഭയില്‍ ശൂന്യവേളയില്‍ ഇളമരം കരീം ഉന്നയിക്കും.കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റില്‍ സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് പദ്ധതി സംബന്ധിച്ച് രാജ്യ സഭയില്‍ ഉന്നയിക്കാന്‍ സിപിഎം തീരുമാനിച്ചത് . സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ഉണ്ടെന്ന് അവകാശവാദവുമായാണ് പദ്ധതിയുടെ പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.ബിജെപി, കോണ്‍ഗ്രസ്, മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരും പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട് .