Monday, April 29, 2024
EntertainmentkeralaNews

ആലുവ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി ദിലീപ്.

കൊച്ചി അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ആലുവ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി ദിലീപ്. ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലാണ് ദിലീപ് എത്തിയത്. രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാര്‍ത്തിയും പ്രാര്‍ഥിച്ചു. ദിലീപ് സ്ഥിരമായി ഇവിടെ പ്രാര്‍ഥനയ്ക്ക് എത്താറുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് ദിലീപിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുക.