Friday, April 26, 2024
keralaNews

ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരത്ത് പരിശോധിക്കും.

ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരത്ത് പരിശോധിക്കും.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാക്കിയ ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറ് ഫോണുകളാണ് ഫൊറന്‍സിക് പരിശോധന നടത്തുന്നത്. ഫോണുകള്‍ കോടതിയില്‍ തുറന്നുപരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പ്രതിഭാഗം ഇന്നലെ എതിര്‍ത്തിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അന്വേഷണസംഘം ഇന്നലെയാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്.