Wednesday, May 8, 2024
indiaNews

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആര്‍ അപൂര്‍ണമെന്നും റെയില്‍വേമന്ത്രി അടൂര്‍ പ്രകാശ് എം.പിയെ അറിയിച്ചു. സാമ്പത്തിക സാങ്കേതിക വശങ്ങള്‍ പരിഗണിച്ചേ അംഗീകാരം നല്‍കു എന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.കൂടാതെ ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പരസ്പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകള്‍ മറുപടി നല്‍കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഡാറ്റാ കൃത്രിമം നടന്നു. സില്‍വര്‍ ലൈന്‍ കല്ലിടലില്‍ ദുരൂഹത തുടരുന്നു.

ബഫര്‍ സോണിനെ സംബന്ധിച്ചും മന്ത്രി സജി ചെറിയാന്‍ ബഫര്‍ സോണ്‍ ഇല്ല എന്ന് പറഞ്ഞു, കെ റെയില്‍ കോര്‍പ്പറേഷന്‍ എം ഡി ബഫര്‍ സോണ്‍ ഉണ്ടെന്ന് പറഞ്ഞു, മുഖ്യമന്ത്രി അത് ശരിവച്ചു. അതുപോലെ അറുപത്തി നാലായിരം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മുന്‍പ് സിപിഐഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു ഇത് എണ്‍പതിനായിരം കോടി രൂപയാകും എന്ന് പറഞ്ഞിരുന്നു.ഗവണ്‍മെന്റിന്റെ വെബ്സൈറ്റില്‍ ഒരു വിവരം ഡിപിആറില്‍ വേറൊരു വിവരവും, മന്ത്രിമാര്‍ നിയമസഭയില്‍ മറുപടി നല്‍കുന്നത് മറ്റൊരു വിവരം. മുഴുവന്‍ നടന്നിരിക്കുന്നത് ഡാറ്റ കൃത്രിമമാണ്. അതിന്റെ ഭാഗമായി പറഞ്ഞ നുണകളാണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. വകുപ്പുകള്‍ തമ്മിലോ മന്ത്രിമാര്‍ തമ്മിലോ കോര്‍ഡിനേഷന്‍ ഇല്ല. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് 6 മാസം മുമ്പ് കെ റെയില്‍ കൊടുത്ത വിവരങ്ങളെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ആരും ഒരു ധാരണയും ഇല്ല. ആര്‍ക്കും ധാരണയില്ലാത്ത പദ്ധതിയായി ഇത് മാറി, കല്ലിട്ടാല്‍ പിഴുതുകളയുമെന്നും വിഡി സതീശന്‍ പറഞ്ഞു.