Monday, May 20, 2024
indiaNews

മരിച്ചുപോയ സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം; 24 വര്‍ഷത്തിന് ശേഷം സഹോദരന്‍ പിടിയില്‍

മൈസുരു: മരിച്ചു പോയ സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി 24 വര്‍ഷം അധ്യാപകനായി ജോലി ചെയ്ത ആള്‍ പിടിയില്‍.

മൈസുരു സ്വദേശി ലക്ഷ്മണ ഗൗഡയാണ് പിടിയിലായത്. സഹോദരനായ ലോകേഷ് ഗൗഡയുടെ പേരിലാണ് ലക്ഷ്മണ തട്ടിപ്പ് നടത്തിയിരുന്നത്.

ലോകേഷ് ഗൗഡയ്ക്ക് അധ്യാപകനായി നിയമനം ലഭിച്ചിരുന്നു. എന്നാല്‍ ജോലിയില്‍ പ്രവേശിക്കും മുന്‍പ് ലോകേഷ് മരിച്ചു.

എന്നാല്‍ ലോകേഷിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിയ ലക്ഷ്മണ തന്ത്രപരമായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 1998ലാണ് ഇയാള്‍ ജോലിക്ക് കയറിയത്.

ഇത്ര നാള്‍ ആള്‍മാറാട്ടം നടത്തി ഇയാള്‍ ജോലി ചെയ്തത് ആരും കണ്ടെത്തിയതുമില്ല. കുടുംബവഴക്കിനെ തുടര്‍ന്ന് 2019ല്‍ ലോകേഷിന്റെ ബന്ധുക്കള്‍ ഈ വിവരം കണ്ടെത്തി. ഇവര്‍ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തക്കും പരാതി നല്‍കി.

ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടം സ്ഥിരീകരിച്ചത്.