Sunday, May 19, 2024
keralaNews

തിരുവനന്തപുരത്ത് ശാരീരികാസ്വാസ്ഥ്യം ഓട്ടോ ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം :ദിവസങ്ങള്‍ക്ക് മുന്‍പ് ബാലരാമപുരത്തെ ബാറില്‍ ജീവനക്കാരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബാലരാമപുരം തേമ്പാമുട്ടം സ്വദേശി ബൈജു (45) ആണ് മരിച്ചത്. മൃതദേഹവുമായി ബന്ധുക്കള്‍ അല്‍പനേരം റോഡ് ഉപരോധിച്ചു. പിന്നീട് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

മാര്‍ച്ച് 22ന് രാത്രിയായിരുന്നു ബാറില്‍ തര്‍ക്കമുണ്ടായത്. വെള്ളിയാഴ്ച ഉറങ്ങുന്നതിനിടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മര്‍ദനമേറ്റതു സംബന്ധിച്ച് ബൈജു പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ബൈജു അക്രമം കാണിച്ചെന്നു കാട്ടി സംഭവദിവസം ബാര്‍ മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.