Wednesday, May 8, 2024
EntertainmentkeralaNewsObituary

സിനിമാതാരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു.

ചെന്നൈ :തെന്നിന്ത്യന്‍ സിനിമാതാരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് ചെന്നെയിലെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലായിരുന്നു.കുറച്ച് വര്‍ഷങ്ങളായി ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന് നേരത്തെ കൊറോണയും പിടിപെട്ടിരുന്നു. കൊറോണ മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. അവയവദാതാവിനെ കിട്ടാന്‍ വൈകിയത് മൂലം ഇത് തടസ്സപ്പെട്ടു.വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.

എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗര്‍, ഇരുവരുടെയും മകള്‍ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു.ഈയിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ -പൃഥ്വിരാജ് ടീമിന്റെ ‘ബ്രോ ഡാഡി’ എന്ന ചിത്രത്തില്‍ മീന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.