Friday, May 3, 2024
keralaNews

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദിലീപ്.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദിലീപ്.വധഗൂഢാലോചനക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ദിലീപിന്റെ വാദം. വിദേശത്തുള്ള വ്യവസായി സലീമിന്റെ മൊഴി രേഖപ്പെടുത്താതെയാണ് ആരോപണം ഉന്നയിക്കുന്നത്. പ്രത്യേക കോടതിയില്‍ വച്ച് ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. എന്നാല്‍ ആ സമയത്ത് കേസ് പരിഗണിച്ചിരുന്നത് അങ്കമാലി കോടതിയിലാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച രാവിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും.