Tuesday, May 14, 2024
keralaNewspolitics

എസ്.സി വിഭാഗക്കാരനായതുകൊണ്ടാണ് രാജേന്ദ്രന്‍ എംഎല്‍എ ആയത്; എംഎം മണി

ഇടുക്കി:ബ്രാഹ്‌മണന്‍ ആയത് കൊണ്ടല്ല, എസ്.സി വിഭാഗക്കാരന്‍ ആയത് കൊണ്ടാണ് രാജേന്ദ്രന്‍ എംഎല്‍എ ആയത്; എംഎം മണി പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ്.രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി പ്രതികരിച്ചു.

പത്രസമ്മേളനം നടത്തിയാല്‍ പാര്‍ട്ടിയ്ക്കും കൂടുതല്‍ പറയേണ്ടി വരുമെന്ന് എംഎം മണി മുന്നറിയിപ്പ് നല്‍കി. ജാതി നോക്കിയത് കൊണ്ടാണ് രാജേന്ദ്രന്‍ മൂന്ന് തവണ എംഎല്‍എ ആയി ഞെളിഞ്ഞ് നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവികുളത്ത് ജാതി വിഷയം ചര്‍ച്ചയാക്കിയത് സിപിഎം ആണെന്നായിരുന്നു മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്റെ ആരോപണം. ജാതി വിഷയം ചര്‍ച്ചയാക്കിയത് പാര്‍ട്ടിയാണ്, തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം കുറേ കാലങ്ങളായി നടക്കുന്നതാണെന്നായിരുന്നു രാജേന്ദ്രന്റെ ആരോപണം. തനിക്കെതിരെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ

കണ്ടെത്തലുകള്‍ ശരിയല്ലെന്നും രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

പാര്‍ട്ടി വിട്ടതിനാല്‍ തന്നെ ഉപദ്രവിക്കരുത് . താന്‍ അത് താങ്ങിയേക്കും.വേദനിച്ചാലും , ഉപദ്രവിച്ചാലും സഹിക്കും .കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് ബോര്‍ഡ് വച്ചാല്‍ ഓടി വന്ന് അംഗത്വം എടുത്തവരല്ല ആളുകള്‍ അതിനു പുറകില്‍ ആരുടെയെങ്കിലും ,പ്രേരണ , ഇടപെടല്‍ , ആശയം ഒക്കെയുണ്ടാവും .മോശമായ തരത്തില്‍ ഇത് വരെ പാര്‍ട്ടിയില്‍ ഇടപെട്ടിട്ടില്ലെന്നാണ് രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നത്.