Sunday, April 28, 2024
AgriculturekeralaNews

കൗണ്ട് കൂട്ടും ജനകീയമായി പാഷന്‍ ഫ്രൂട്ട്

ഡങ്കിപ്പനി ഉള്‍പ്പെടെയുള്ള മഴക്കാല രോഗങ്ങള്‍ വ്യാപകമാകുമ്പോള്‍ പ്രതിരോധത്തിന്ന് പാഷന്‍ ഫ്രൂട്ട് പറ്റുമെന്ന വിശ്വാസത്തിലാണ് ജനം. ഇതോടെ പലവീടുകളിലും പാഷന്‍ ഫ്രൂട്ട് കൃഷി വ്യാപിക്കുകയാണ്. രക്തത്തിലെ കൗണ്ട് കൂടാന്‍ ഉത്തമമാണെന്ന വിശ്വാസത്തില്‍ പച്ചക്കായയ്ക്ക് പോലും ആവശ്യക്കാരേറെയാണ്. മുന്‍പൊക്കെ ആര്‍ക്കും ആവശ്യമില്ലാതിരുന്ന പാഷന്‍ ഫ്രൂട്ടിന്ന് ഇപ്പോള്‍ കിലോയ്ക്ക് 100 രൂപ വരെയാണ് വില.

പ്ലാവിലും മാവിലും പടര്‍ന്ന് പന്തലിക്കുന്ന ഈ വള്ളി ചെടി ഇപ്പോള്‍ വീട്ടുമുറ്റങ്ങളില്‍ പന്തല്‍ വളര്‍ത്തുകയാണ് പലരും. വീട്ടുമുറ്റത്ത് നല്ല കുളിര്‍മ്മ ലഭിക്കുന്നതും ഇതിന് പ്രേരിപ്പിക്കുന്നു. മഞ്ഞയും ചുവപ്പും നീലയും നിറം കലര്‍ന്ന കായകള്‍ ഇപ്പോള്‍ പല ഗ്രാമീണ വീടുകളിലും കാണാം. പാഷന്‍ ഫ്രൂട്ട് തൈകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് തൈകള്‍ പരിപാലിക്കുന്ന വട്ടോളി പാടശേഖര സമിതി അംഗം എലിയാറ ആനന്ദന്‍ പറഞ്ഞു.