Monday, May 6, 2024
keralaNews

സര്‍ക്കാര്‍ നല്‍കിയ കിറ്റില്‍ ചത്ത പല്ലി

ചെന്നൈ : തമിഴ്നാട് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ പൊങ്കല്‍ കിറ്റില്‍ ചത്ത പല്ലിയെ കിട്ടിയതില്‍ പരാതി പറഞ്ഞ പിതാവിനെതിരെ കേസ് എടുത്തതില്‍ മനംനൊന്ത് മകന്‍ ആത്മഹത്യ ചെയ്തു. തിരുത്താണി സ്വദേശി കുപ്പുസ്വാമിയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റേഷന്‍ കട വഴി ലഭിച്ച പൊങ്കല്‍ കിറ്റിലെ പുളിയിലാണ് ചത്ത പല്ലിയെ കിട്ടിയത്. ഇതിന് പുറമേ ലഭിച്ച ധാന്യ കിറ്റുകള്‍ എല്ലാം ഉപയോഗശൂന്യമായിരുന്നു. ഇതേ തുടര്‍ന്ന് കുപ്പയ്യയുടെ പിതാവ് നന്ദന്‍ റേഷന്‍ കടയില്‍ എത്തി ജീവനക്കാരനോട് പരാതി പറയുകയായിരുന്നു. നാട്ടുകാരോടും ഇക്കാര്യം പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ സംഭവം വാര്‍ത്തയാക്കി

റേഷന്‍കടയും ജീവനക്കാരുടെ പേരും മാദ്ധ്യമങ്ങളില്‍ നിറഞ്ഞതോടെ നന്ദന്‍് തന്നെ ആക്രമിച്ചതായി കാട്ടി ജീവനക്കാരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് കേസ് എടുത്തത്. എഐഡിഎംകെ അനുഭാവി കൂടിയാണ് നന്ദന്‍. അതുകൊണ്ടുതന്നെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് നന്ദന്‍ പറഞ്ഞിരുന്നു. ഇത് കേട്ടതില്‍ മനംനൊന്താണ് കുപ്പയ്യ ആത്മഹത്യ ചെയ്തത്.