Sunday, May 19, 2024
keralaNews

പോലീസ് എസ് എച്ച് ഒ മാർക്ക് സ്ഥലം മാറ്റം. 

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വിവിധ സ്ഥലങ്ങളിലേക്ക്  സ്ഥലം മാറി വന്ന  സിഐമാരെ മാറ്റി പുതിയ സ്ഥലങ്ങളിൽ നിയമിച്ചു.
 513 സി ഐ മാർക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. കോട്ടയം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലെ എസ്.എച്ച് ഒ മാർ.തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്നും ഷാജു എം.ജെ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് എത്തും.നിലവിൽ കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ആയ എൻ.ബിജു പൂവാറിലേയ്ക്കു മാറും. ഉടുമ്പൻചോലയിൽ നിന്നും എ.ഷൈൻകുമാർ മുണ്ടക്കയത്ത് എത്തുമ്പോൾ, വി.എൻ സാഗർ മുണ്ടക്കയത്തു നിന്നും നെയ്യാറ്റിൻകരയ്ക്കാണ് പോകുന്നത്.പാലായിൽ നിന്നും സുനിൽ തോമസ് ഇടുക്കി കുളമാവ് സ്‌റ്റേഷനിലേയ്ക്കാണ് പോകുന്നത്.കൊച്ചി സിറ്റിയിലെ ഏലൂരിൽ നിന്നും എം. മനോജ് എരുമേലി,എരുമേലിയിൽ നിന്ന്  എ.ഫിറോസ് കൊല്ലത്തെ ശൂരനാട്ടേയ്ക്കും സ്ഥലം മാറും.മരങ്ങാട്ടുപള്ളിയിലേയ്‌ക്കെത്തും.ചേർത്തലയിൽ നിന്നും പ്രസാദ് എബ്രഹാം വർഗീസ് ഈരാറ്റുപേട്ടയിൽ എത്തുമ്പോൾ, ഇവിടെ നിന്നും എസ്.എം പ്രദീപ്കുമാർ വിജിലൻസിലേയ്ക്കു സ്ഥലം മാറും