Saturday, May 4, 2024
keralaNewspolitics

സത്യപ്രതിജ്ഞ സര്‍ക്കാര്‍ മാതൃക കാണിക്കണം

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് വളരെ ലളിതമായി നടത്തണമെന്ന് മുഖ്യ മന്ത്രിയോട് പി.സി ജോര്‍ജ്. മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മാതൃക സൃഷ്ടിക്കാന്‍ ബാധ്യസ്ഥരാണ്. കോവിഡ് മഹാമാരി രൂക്ഷമായി നില്‍ക്കുന്ന ഈ അവസരത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു
പിസി ജോര്‍ജിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം..

ബഹുമാനപെട്ട മുഖ്യമന്ത്രി,                                                                        കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന രീതിയില്‍ പലവിധ ചര്‍ച്ചകള്‍ നടക്കുന്നു .ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഈ നാട് മുഴുവന്‍ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തില്‍ പരമാവധി മുന്‍കരുതലുകള്‍ എടുത്തു ഏറ്റവും ലളിതമായ രീതിയില്‍ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം എന്നാണ് എന്റെ അഭിപ്രായം . ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇലക്ഷന്‍ കൗണ്ടിംഗ് ദിനത്തില്‍ ചെയ്ത പോലെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മാതൃക സൃഷ്ടിക്കാന്‍ ബാധ്യസ്ഥരാണ്.