Sunday, May 19, 2024
keralaNews

ബേപ്പൂരില്‍നിന്നും 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി

ബേപ്പൂരില്‍നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. ഇതിനിടെ അഞ്ചാം തീയതി ബേപ്പൂരില്‍നിന്ന് പോയ മറ്റൊരു ബോട്ട് ഗോവന്‍ തീരത്ത് തകരാറിലായതായും ഇതിലെ 15 തൊഴിലാളികളും ഇവിടെ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. അജ്മീര്‍ ഷാ എന്ന ബോട്ടിനെ കുറിച്ചാണ് വിവരമൊന്നും ലഭിക്കാത്തത്.                                                                                                           ഇരു ബോട്ടുകളിലുമായി 30 തൊഴിലാളികളാണുള്ളത്. ഈ തൊഴിലാളികളെല്ലാം തമിഴ്നാട് സ്വദേശികളാണ്. ഗോവയില്‍ കുടുങ്ങിക്കിടക്കുന്ന മിലാദ്-3 എന്ന ബോട്ടിനെക്കുറിച്ച് ഞായറാഴ്ച രാവിലെയാണ് വിവരം ലഭിച്ചത്. ഈ ബോട്ടിലെ തൊഴിലാളികളെ രക്ഷിക്കാന്‍ അടിയന്തിരമായി കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. കാണാതായ ബോട്ടിനെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.                                                  എറണാകുളം പോഞ്ഞിക്കരയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കോയിവിള സ്വദേശി ആന്റപ്പന്റെ മൃതദേഹമാണ് ബോള്‍ഗാട്ടി ജെട്ടിയില്‍ അടുത്തത്. കൂടെ ഉണ്ടായിരുന്ന സെബാസ്റ്റ്യന്‍ വെള്ളിയാഴ്ച രാത്രി രക്ഷപ്പെട്ട് വല്ലാര്‍പാടത്ത് എത്തിയിരുന്നു. രണ്ടു പേര്‍ക്ക് പോകാവുന്ന ചെറുവഞ്ചിയിലാണ് കൊല്ലം കോയിവിള സ്വദേശികള്‍ മത്സ്യ ബന്ധനത്തിന് പോയത്.