Sunday, May 5, 2024
keralaNewspolitics

റഹീം ഡിവൈഎഫ്െഎ ദേശീയ പ്രസിഡന്റ്

പി.എ മുഹമ്മദ് റിയാസ് മന്ത്രിയെന്നനിലയില്‍ തിരക്കുകള്‍ മൂലം സംഘടന പദവി ഒഴിയുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്െഎ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന് ദേശീയ പ്രസിഡന്റിന്റെ ചുമതല. ഡല്‍ഹി കേരളഹൗസില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റിയോഗം തീരുമാനത്തിന് അംഗീകാരം നല്‍കി. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന സംഘടന തിരഞ്ഞെടുപ്പിലാകും മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക പടിയിറക്കം. സംഘടനയുടെ എല്ലാഘടകത്തിലും സെക്രട്ടറി പദവി വഹിച്ചിട്ടുള്ള റിയാസ് പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തില്‍ അടക്കം സജീവമായി സംഘടനയെ നയിച്ചു.