Friday, May 17, 2024
indiaNewsObituary

രാജ്യസഭ എം.പി രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു

കോണ്‍ഗ്രസ് രാജ്യസഭ എം.പിയും എ.ഐ.സി.സി സെക്രട്ടറിയുമായ രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു. 46 വയസ്സായിരുന്നു. രാഹുല്‍ ഗാന്ധിയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്ന രാജീവ് സതാവ് ഏപ്രില്‍ 22നാണ് കോവിഡ് പരിശോധനയില്‍ പൊസിറ്റീവായത്. പിന്നീട് പരിശോധനയില്‍ നെഗറ്റീവായശേഷം ചികിത്സയിലിരിക്കേയാണ് മരണം.കോവിഡിെന്റ അപകടകാരിയായ പുതിയ വകഭേദമാണ് രാജീവിന്റെ മരണത്തിന് വഴിയൊരുക്കിയത്. പുണെ ജഹാംഗീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് അന്ത്യം.                                                                                                                                       മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ രാജീവ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും ഗുജറാത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. 2010 മുതല്‍ 14 വരെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റായിരുന്നു.2014ല്‍ മഹാരാഷ്ട്രയിലെ ഹിംഗോളി മണ്ഡലത്തില്‍നിന്ന് ശിവസേന എം.പി സുരേഷ് വാംഖഡെയെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തിയിരുന്നു. 20 വര്‍ഷം ശിവസേന കൈവശംവെച്ച കലാംനൂരി അസംബ്ലി മണ്ഡലം 2009ല്‍ കോണ്‍ഗ്രസിനുവേണ്ടി പിടിച്ചെടുത്ത നേതാവായിരുന്നു രാജീവ് സതാവ്. നിര്യാണത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു.