Saturday, May 4, 2024
keralaNews

സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ :ആരോഗ്യമേഖലയ്ക്ക് 2,629 കോടി രൂപ

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കും.പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തിന് 70 കോടി രൂപ വകയിരുത്തി. 342.64 കോടി രൂപ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് വകയിരുത്തി.ഫോര്‍മര്‍ സ്റ്റുഡന്റ്‌സ് വീക്ക് എന്ന പേരില്‍ വിദ്യാഭ്യാസമേഖലയില്‍ പൂര്‍വവിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കും.ബീച്ച്, ക്രൂയിസ് ടൂറിസത്തിന് 5 കോടി രൂപ.കെഡിസ്‌ക് പദ്ധതിക്കായി 200 കോടി രൂപ വകയിരുത്തി. ലാറ്റിനമേരിക്കന്‍ പഠന കേന്ദ്രത്തിന് 2 കോടി.ചാംപ്യന്‍സ് ലീഗ് ബോട്ട് മത്സരങ്ങള്‍ പുനരാരംഭിക്കും. 12 സ്ഥലങ്ങളില്‍ മത്സരങ്ങള്‍ക്കായി 15 കോടി രൂപ നല്‍കും.പി.കൃഷ്ണപിള്ള സ്മാരകം 2 കോടി.വിദ്യാഭ്യാസമേഖലയ്ക്ക് 2,546 കോടി രൂപ.ആരോഗ്യമേഖലയ്ക്ക് 2,629 കോടി രൂപ വകയിരുത്തി.കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ സേവനത്തെ അഭിനന്ദിക്കുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍.തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും. കൊച്ചി കാന്‍സര്‍ സെന്ററിന് 14 കോടി.മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി.കാരുണ്യ പദ്ധതിക്ക് 500 കോടി രൂപ.തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും. കൊച്ചി കാന്‍സര്‍ സെന്ററിന് 14 കോടി.