Tuesday, May 7, 2024
keralaNews

എരുമേലിയിൽ ശനി  – ഞായർ സമ്പൂർണ്ണ അവധി 

കോവിഡ്  വ്യാപനത്തിനെതിരെ സംസ്ഥാന വ്യാപകമായി സർക്കാർ നിർദ്ദേശാനുസരണം ശനി  – ഞായർ ( 24, 25 ) സമ്പൂർണ്ണ അവധി പ്രഖ്യാപിച്ചു.  സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു . കടകൾ അടച്ചിടും, ഓട്ടോ ടാക്സി ഓടില്ല, അവശ്യ സാധനങ്ങളുടെ കടകൾ മാത്രം തുറക്കും . പത്രം ഓഫീസുകൾ ,പാൽ, ആശുപത്രി , മെഡിക്കൽ സ്റ്റോറുകൾ  തുറക്കും.
ബസ്സുകളുടെ സർവ്വീസിന് നിയന്ത്രണം.അടിയന്തിര  ഘട്ടങ്ങളിലല്ലാത്ത ആരും വീടിന് പുറത്തിറങ്ങാൻ പാടില്ല.ബൈക്ക് യാത്ര ഒഴിവാക്കണം.
തുടങ്ങി വിവിധ നിർദ്ദേശങ്ങൾ നൽകി എരുമേലി പോലീസ്  എരുമേലി ടൗണിൽക്കൂടി അനൗൺസ്മെന്റ്  നടത്തി.