Monday, May 6, 2024
keralaNews

ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി രൂപ :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12,903 കോടി രൂപ

തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12,903 കോടി രൂപ വകയിരുത്തി.എറണാകുളത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിക്ക് 10കോടി.ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി രൂപ വകയിരുത്തി.64,352 അതിദാരിദ്ര കുടുംബങ്ങളെ കരകയറ്റാന്‍ 100 കോടി രൂപ.നഗരങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റ് പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി വകയിരുത്തി.യുക്രെയ്‌നില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ഥികളുടെ ഡേറ്റ ബാങ്ക് തയാറാക്കും.
ലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി രൂപ വകയിരുത്തി.റീബില്‍ഡ് കേരള പദ്ധതിക്ക് 1,600 കോടി രൂപ വകയിരുത്തി.
പട്ടിക ജാതിവര്‍ഗ യുവതികള്‍ക്ക് വിവാഹ ധനസഹായമായി 1.25 ലക്ഷംരൂപ.പുതിയ കായിക നയം വരും. ഓരോ പഞ്ചായത്തിലും കളിസ്ഥലം ഉറപ്പാക്കും.ഇടമലക്കുടി സമഗ്ര വികസന പാക്കേജിനായി 15 കോടി.