Friday, May 3, 2024
Local NewsNews

എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം : ഇന്ന്

എരുമേലി : സംസ്ഥാന സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പില്‍ നിന്നും ഒരു കോടി രൂപ ഭരണാനുമതി ലഭിച്ച എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം 2023 മെയ് 1-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 4.00 മണിയ്ക്ക് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് (വീഡിയോ കോണ്‍ഫറന്‍സ് വഴി) നിര്‍വഹിക്കും. പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പത്തനംതിട്ട എം.പി. ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തും.
ഡോ. പി.കെ. ജയശ്രീ, ഐ.എ.എസ്. ജില്ലാ കളക്ടര്‍ & ചെയര്‍മാന്‍, ഡിറ്റിപിസി, റോബിന്‍ സി, കോശി സെക്രട്ടറി, ഡിറ്റിപിസി, കോട്ടയം,
കെ.കെ. പദ്മകുമാര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, ടൂറിസം വകുപ്പ് , ഡേവിഡ് എം. കൊരയ്യ (പ്രൊജക്ട് മാനേജര്‍, സില്‍ക്ക്),പദ്ധതി വിശദീകരണം നടത്തും.
സമ്മേളനത്തില്‍ ജനപ്രതിനിധികള്‍ – സാമൂഹിക- സാംസ്‌കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.