Friday, May 3, 2024
Local NewsNewsObituary

സഞ്ചയനം നാളെ

കോട്ടയം : കഴിഞ്ഞ ദിവസം അന്തരിച്ച എരുമേലി ചക്കാലേത്ത് രാജനാചാരിയുടെ ഭാരൃ രാധാമണി (ചേച്ചി അമ്മ – 72)യുടെ സഞ്ചയനം നാളെ 16/10/22 ഞായറാഴ്ച കോട്ടയത്ത് പുതുപ്പളളി വീട്ടില്‍ നടക്കും. മക്കള്‍ : സിന്ധു, ബിന്ദു, സിബി, സ്പ്ന. മരുമക്കള്‍ : പ്രസാദ്, രാജേഷ്, ദിലീപ്, വികാസ് . എരുമേലിയില്‍ കഴിഞ്ഞ 40 വര്‍ഷക്കാലം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്ത രാധാമണിയുടെ വിയോഗം കളരിയില്‍ നിന്നും പഠിച്ചിറങ്ങിയ നൂറു കണക്കിന് കുരുന്നുകള്‍ക്കും – മുന്‍ കാലങ്ങളില്‍ പഠിച്ചവരായ മുതിര്‍ന്നവരേയും ഒരുപോലെ ദുഖത്തിലാഴ്ത്തി .
കഴിഞ്ഞ ആറ് മാസമായി ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുന്നതുവരെ കളരിയില്‍ കുരുന്നുകള്‍ക്ക് ഹരീശ്രീ കുറിച്ചു കൊടുക്കാന്‍ സമയം കണ്ടെത്തി. എരുമേലിയില്‍ നിരവധി പേര്‍ക്ക് കൈവിരല്‍ കൊണ്ട് മണലില്‍ അക്ഷരം എഴുതിപ്പിച്ചും – പഠിപ്പിച്ചും കുട്ടികളുടെ ചേച്ചി അമ്മയായി ഗുരുനാഥയായി മാറിയത് ഇന്നും എല്ലാവരും ഓര്‍ക്കുന്നു. ആദ്യാക്ഷരം കുറിച്ച പലരും ഇന്ന് ഉന്നത വിദ്യാഭ്യാസം നേടിയും – ജീവിതത്തില്‍ മാതൃകയായി ജീവിക്കുന്നതും ഈ ഗുരുനാഥയുടെ അനുഗ്രഹം കൊണ്ടാണെന്നും ഓര്‍ക്കുകയാണ് നാട്ടുകാര്‍. അറിവിന്റെ ബാലപാഠം പഠിപ്പിച്ച ഗുരുനാഥക്ക് ആദരാജ്ഞലികള്‍ .