Wednesday, April 24, 2024
keralaNewsObituary

ഭാര്യമാതാവിനെയും – ഭാര്യയെയും ഭര്‍ത്താവ് വെട്ടിപരിക്കേല്‍പിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ മാതാവ് താഹിറയാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് അലി ആത്മഹത്യക്കു ശ്രമിച്ചു.മെഡിക്കല്‍ കൊളേജ് ജീവനക്കാരന്‍ അലി അക്ബറാണ് ഭാര്യയും അമ്മായിയെയും വെട്ടിയത്. ഭാര്യ മുംതാസിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തിച്ചു. അലി അക്ബറും സ്വയം തീ കൊളുത്തി. അലി അക്ബറും മുംതാസും ആശുപത്രിയില്‍. ഹയര്‍ സെക്കന്റെറി അധ്യാപികയാണ് മുംതാസ്. അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം. മകള്‍ ആര്‍ഷയുടെ മുന്നില്‍ വച്ചാണ് അലി അക്ബര്‍ കൊലപാതകം ചെയ്തത്. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.