Saturday, April 27, 2024
keralaNews

ദുരന്തത്തില്‍പ്പെട്ട കുടുംബത്തെ സര്‍ക്കാര്‍ കൈവിടില്ല. മുഖ്യമന്ത്രി

തിരുവനന്തപുരം. ജീവന് പകരമായി മറ്റൊന്നുമില്ലെന്നും ദുരന്തത്തിലെ ഇരകളുടെ കുടുംബത്തെ സര്‍ക്കാര്‍ കൈവിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് നിയമസഭ ഇന്ന് പിരിഞ്ഞു.
39 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ആറ് പേരെ കാണാതായി. 304 ദുരിതാശ്വാസ ക്യാമ്പുകള്‍ തകര്‍ന്നു. 213 വീടുകള്‍ പൂര്‍ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അതിതീവ്ര മഴക്ക് കാരണമായത് ഇരട്ട ന്യൂനമര്‍ദമാണ്. ഇരകളുടെ കുടുംബത്തിന് വേണ്ട ദുരിതാശ്വാസം നല്‍കുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. ഇതിന് വേണ്ട പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്. എല്ലാവരുടേയും പിന്തുണ ഇതിനായി തേടുന്നു.കേരളത്തില്‍ വലിയ കെടുതികളാണ് ഉണ്ടായതെന്നും പ്രളയബാധിതത്തിലെ ഇരകളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായി പ്രതിപക്ഷ നിരയില്‍ നിന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മന്ത്രി കെ ബാബു പറഞ്ഞു. ദുരന്തത്തിലെ ഇരകള്‍ക്ക് വേണ്ട എല്ലാ സാഹയവും ചെയ്യണം. ഇതിന് സര്‍ക്കാറിന് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകും. കേരളത്തിലെ പ്രളയക്കെടുതിയില്‍ കേന്ദ്ര സര്‍ക്കാറും സഹായം നല്‍കണമെന്ന് ബാബു ആവശ്യപ്പെട്ടു.