Connect with us

Hi, what are you looking for?

Entertainment

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് , കായികമേള എറണാകുളത്തും.

തിരുവനന്തപുരം: ഡിസംബറില്‍ തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്.പുതുക്കിയ മാന്വല്‍ അനുസരിച്ചാകും കലോത്സവം. കഴിഞ്ഞ വര്‍ഷം കൊല്ലത്തു നടന്ന കാലോത്സവത്തില്‍ ജില്ലയിലെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസ് അറിയിച്ചു.

ഒക്ടോബര്‍ 18, 19, 20, 21, 22 തീയതികളില്‍ സ്‌കൂള്‍ കായികമേള എറണാകുളം ജില്ലയില്‍ നടത്തും. ഒളിംപിക്‌സ് മാതൃകയില്‍ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിച്ചേക്കുമെന്നാണ് വിവരം. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും തീമും ഗാനവും ആലോചിക്കുന്നുണ്ട്. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ഒളിംപിക്‌സ് മാതൃകയിലും അല്ലാത്ത വര്‍ഷങ്ങളില്‍ സാധാരണ പോലെയും കായിക മേള നടക്കും.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...