Friday, May 3, 2024
keralaNews

സംസ്ഥാനത്ത് കനത്ത മഴ

തിരുവനന്തപുരം :സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് അലര്‍ട്ട്. വടക്കന്‍ തമിഴ്‌നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും തമിഴ്‌നാടു മുതല്‍ മധ്യപ്രദേശിനു മുകളിലൂടെ ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ഉള്‍പ്പെടെ പലയിടങ്ങളിലും വെള്ളം കയറി. എംജി റോഡ്, വളഞ്ഞമ്പലം, പനമ്പിള്ളി നഗര്‍ ഭാഗങ്ങളില്‍ വെള്ളം കയറി. വൈപ്പിന്‍, ഞാറക്കല്‍ അടക്കമുള്ള തീരദേശ മേഖലകളിലും ഉള്‍വഴികള്‍ വെള്ളത്തിലാണ്. കോതമംഗലം ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലും മഴ തുടരുകയാണ്. എറണാകുളം ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. ദുരന്തനിവാരണ സേനയുടെ രണ്ടു സംഘങ്ങള്‍ ക്യംപ് ചെയ്യുന്നുണ്ട്.