Friday, May 10, 2024
keralaLocal NewsNews

മുട്ടപ്പള്ളിയില്‍ വാഹനാപകടം; തുലാപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്.

എരുമേലി :മുട്ടപ്പള്ളി 40 ഏക്കറില്‍ ഉണ്ടായ വാഹനാപകടത്തില്‍ തുലാപ്പള്ളി സ്വദേശികളായ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു.തുലാപ്പള്ളി പള്ളത്ത് വീട്ടില്‍ അനന്തു ഷാജി (19),വാഴപ്പള്ളി വീട്ടില്‍ ഗോപി (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് വൈകുന്നേരം 6 15 ഓടെയായിരുന്നു അപകടം.ഇരുവരും സഞ്ചരിച്ച ബൈക്ക് പികപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ് വീണാണ് രണ്ടുപേരും പരിക്കേറ്റത്.പരിക്കേറ്റ ഇരുവരെയും മുക്കൂട്ടുതറ അസിസി ആശുപത്രിയില്‍ എത്തിച്ച പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുട്ടപ്പള്ളി സ്വദേശിയുടേതാണ് ഇടിച്ച് പിക്കപ്പ് . അപകടം സംബന്ധിച്ച് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.