Saturday, May 11, 2024
keralaNews

കോട്ടയം ജില്ലയില്‍ കനത്ത മഴ

കോട്ടയം ജില്ലയിലെ പാലാ, പൂഞ്ഞാര്‍ മേഖലകളിലും കനത്ത മഴയാണ്. കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയിലെ പൊയില്‍കാവില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയില്‍ ആറര മണിക്കൂര്‍ ഗതാഗതം തടസപ്പെടുത്തിയ മരം മുറിച്ചുനീക്കി. തിരുവനന്തപുരത്തും കനത്ത മഴ തുടങ്ങി. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഒരു മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്നു കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഭൂതത്താന്‍കെട്ട് ഡാമിന്റെ പത്തു ഷട്ടറുകളും തുറന്നു.എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും, രണ്ട് ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ആകെ 9 മീറ്ററാണ് ഇപ്പോള്‍ ഉയര്‍ത്തി വച്ച് കൂടുതല്‍ വെള്ളം ഒഴുക്കി. 34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇപ്പോഴത്തെ നില 32.10 ആണ് ഇടമലയാറില്‍ നിന്നും ലോവര്‍പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിയതോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും ചെയ്തതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനമായത്.