Sunday, April 28, 2024
keralaNews

ഷാനിനെ കൊല്ലാന്‍ ഉദ്ദേശിച്ചില്ലെന്ന് പ്രതി ജോമോന്‍

ഷാനിനെ കൊല്ലാന്‍ ഉദ്ദേശിച്ചില്ലെന്ന് പ്രതി ജോമോന്‍ കെ.ജോസ്. പൊലീസിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. എതിര്‍ഗുണ്ടാ സംഘത്തിലെ ചിലരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നാടുകടത്തപ്പെട്ടതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാനും ആക്രമണത്തിലൂടെ ഉദ്ദേശിച്ചിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തനിച്ചാണ് കൃത്യം ചെയ്തതെന്ന പ്രതിയുടെ മൊഴി വിശ്വസിച്ചിട്ടില്ലെന്നും കൂടുതല്‍ പേര്‍ കൊലയ്ക്ക് പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്നും കോട്ടയം എസ്.പിയ ഡി. ശില്‍പ പറഞ്ഞു.