Friday, May 3, 2024
keralaNews

പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മന്ത്രി രാജിവെക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.വിചാരണ നേരിടുന്ന ആള്‍ മന്ത്രിയായി തുടരുന്നത് ശരിയല്ല. സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മന്ത്രി രാജിവെക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും വിധിക്ക് അനുസരിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ടി തോമസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മുഖ്യമന്ത്രി മറുപടി നല്‍കുകയായിരുന്നു. അതേസമയം മന്ത്രി വി ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ എത്തിയില്ല. പനി ബാധിച്ചതിനെ തുടര്‍ന്നുള്ള അനാരോഗ്യം കാരണമാണ് സഭയില്‍ പങ്കെടുക്കാത്തതെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.