Thursday, May 2, 2024
keralaNewspoliticsUncategorized

മാപ്പിള കലാപം:വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ളര്‍ക്ക് സമരവുമായി ബന്ധം ഇല്ല ഡോ. സിഐ ഐസക്

കൊച്ചി: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ള 382 പേര്‍ മാപ്പിള കലാപം പങ്കെടുത്തിട്ടില്ലെന്നും, ഇവരെ സ്വാന്തത്ര സമര സേനാനികളുട പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് വലിയ തെറ്റായേനെയെന്ന് ഐസിഎച്ച്ആര്‍ അംഗം ഡോ സിഐ ഐസക്.

സമഗ്രമായി പഠിച്ചതിനു ശേഷമാണ് ഇവരെ പട്ടികയില്‍ നിന്നും ഐസിഎച്ച്ആര്‍ ഒഴിവാക്കിയത്. ഇവര്‍ക്ക് അടിസ്ഥാനപരമായി സ്വാതന്ത്ര്യ സമരവുമായി ബന്ധം ഇല്ലെന്നും ഡോ സിഐ ഐസക്ക് പറഞ്ഞു.

1921 ല്‍ മലബാര്‍ ഹിന്ദു വിരുദ്ധ കലാപത്തിന് നേതൃത്വം നല്‍കിയ വായിരംകുന്നത് കുഞ്ഞഹമ്മദ് ഹാജി അടക്കമുളളവരെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. അടിസ്ഥാനപരമായി അവര്‍ക്ക് സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിഐ ഐസക്ക് പറഞ്ഞത്. മലബാര്‍ കലാപത്തില്‍ പങ്കെടുത്തവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരാണെന്ന് എഴുതിവെച്ചു കൊണ്ടുള്ള ലേഖനമാണ് ഐസിഎച്ച്ആറിന് ലഭിച്ചത്. അത് പരിശോധിച്ചപ്പോഴാണ് സ്വാതന്ത്ര്യ സമരവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനം, ക്ഷേത്രങ്ങള്‍ നശിപ്പിക്കല്‍, സ്ത്രീകളെ തട്ടിക്കൊണ്ട് പോകല്‍, മോഷണം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടായിരുന്നത്. കോടതി രേഖകളും മറ്റ് റിപ്പോര്‍ട്ടുകളും പരിശോധിച്ചാണ് ഓരോ വ്യക്തികളെയും വിലയിരുത്തിയത്. സബ് കമ്മിറ്റി താന്‍ കൊടുത്ത റിപ്പോര്‍ട്ട് ഒരു വ്യത്യാസവുമില്ലാതെ അംഗീകരിച്ചു. അതിന് ശേഷമാണ് 382 ആളുകളെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.