Monday, April 29, 2024
Local NewsNews

ഷംസീറിന്റെ വിവാദ പ്രസ്താവന; എരുമേലിയിലും എന്‍എസ്എസ് വിശ്വാസ ദിനം ആചരിച്ചു

എരുമേലി: ഗണപതി ഭഗവാനെക്കുറിച്ച് കേരള നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ എരുമേലിയില്‍ എന്‍എസ്എസ് 1312 നമ്പര്‍ എരുമേലി കരയോഗത്തിന്റെ നേതൃത്വത്തില്‍ അര്‍ച്ചന നടത്തി. നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ന് സംസ്ഥാന വ്യാപകമായി വിശ്വാസ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് എരുമേലി സര്‍വ്വ സിദ്ധി വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തിയതെന്നും അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ ഷംസീര്‍ ഗണപതി ഭഗവാനെ കുറിച്ച് വിവാദമായ പ്രസ്താവന നടത്തിയത്. എരുമേലി എന്‍എസ്എസ് കരയോഗം സെക്രട്ടറി റ്റി എ ശ്രീകുമാര്‍, വനിതാസമാജം പ്രസിഡന്റ് പി പി ശോഭനാ ദേവി, വനിതാ സമാജം സെക്രട്ടറി ഉഷ കൃഷ്ണന്‍ കുട്ടി കരയോഗാംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.