Monday, May 6, 2024
indiaNewsObituary

കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ചു.

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയ് (38) വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ചു. ബെംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തിട്ടുള്ളത്. ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീനും(42) ചികിത്സയിലായിരുന്നു.അപകടത്തില്‍ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.