Wednesday, May 15, 2024
keralaNewsObituary

പാറശാലയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതി കീഴടങ്ങി

പാറശാല കുഴിഞ്ഞാംവിളയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുഴിഞ്ഞാംവിള സ്വദേശി മീനയെ ആണ് ഭര്‍ത്താവ് ഷാജി വെട്ടിക്കൊന്നത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മുഖത്തും കഴുത്തിനും വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ മരിച്ചു. ഭാര്യയെ വെട്ടിയ ശേഷം ഷാജി പാറശാല പൊലീസില്‍ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.