Sunday, May 5, 2024
keralaNews

കരുണയുള്ള മനസ്സുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ആദരവ് .

കഴിഞ്ഞ ദിവസം പാറത്തോട് വെച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഷാനി സാബുവിന്റെ ചികിത്സക്കായി ഒരു ദിവസത്തെ മുഴുവൻ കളക്ഷൻ തുകയും   കൈ മാറിയ സെറ ബസ്സിന്റെ ഉടമ ജെസ്റ്റിൻ ജെയിംസിനും ഔർ ലേഡി ബസ്സിന്റെ ഉടമ ഡോണി പി മാത്യൂവിനും  എംബസി ബസ് ഉടമ സലീം പി എ ക്കുമാണ് ,  മോട്ടോർ വാഹന വകുപ്പിന്റെയും എരുമേലി സേഫ് സോൺ ടീമിന്റെയും ആദരവ് പിടിച്ചു പറ്റാനായത്.പൊൻകുന്നം  ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന  ചടങ്ങിൽ മൂവരെയും മോട്ടോർ വാഹന വകുപ്പിന്റെ മൊമെന്റോ നൽകിയാണ് ആദരിച്ചത്. പ്രസ്തുത ചടങ്ങിൽ വി .എം.ചാക്കോ (ആർ.ടി.ഒ. കോട്ടയം) ടോജോ എം.തോമസ് (എൻഫോർസ്മെന്റ് ആർ.ടി.ഒ. കോട്ടയം) മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അരവിന്ദ് എസ് , ഷാനവാസ് പി അഹമ്മദ് , അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അൻഷാദ് ,  ഹരികൃഷ്ണൻ , രാജേഷ് കുമാർ , ബിനോയ് ജോസഫ് , ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫുകളായ റെജി എ സലാം , ഷിബു , നിസാം, കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ജോസഫ് ടി.ജെ, സുരേഷ് കെ.എസ്, കെ.എ അബ്ദുൽ സലാം, ജയകൃഷ്ണൻ നായർ തുടങ്ങിയവർ  പങ്കെടുത്തു. കൂടാതെ പ്രസ്തുത ചടങ്ങിൽ കോട്ടയത്തുനിന്ന് മൂവാറ്റുപുഴയിലേക്ക് സ്ഥലം മാറിപ്പോയ ആർ ടി ഒ ടോജോ എം തോമസ് അവർകളെ കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസ്സിയേഷൻ ഭാരവാഹികൾ മൊമന്റോ നൽകി ആദരിക്കുകയുണ്ടായി. ഇനിയും ഇതുപോലെയുള്ള മനുഷ്യത്വപരമായ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് എരുമേലി സേഫ് സോൺ കൺട്രോളിംഗ് ഓഫീസർ  ഷാനവാസ് കരീം എംവിഐ അറിയിച്ചു.