Thursday, May 9, 2024
keralaNews

 ശബരിമല വനാർത്ഥി മുണ്ടക്കയം മേഖല പുലിപ്പേടിയിൽ  ; വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസമേഖലയിൽ. 

മുണ്ടക്കയം : ശബരിമല വനാതിർത്തി മേഖലയായ മുണ്ടക്കയം -കൊമ്പുകുത്തി, ചെന്നാപ്പാറ മേഖല പുലിപ്പേടിയിൽ.വേനൽ കടുത്തതോടെയാണ് വനമേഖലയിൽ നിന്നും വന്യജീവികൾ കൂട്ടത്തോടെ  ജനവാസ മേഖലയിൽ ഇറങ്ങുന്നത് .ആഹാരത്തിനും -വെള്ളത്തിനുമായി നാട്ടിലിറങ്ങുന്ന വന്യജീവികളുടെ ആക്രമണമാണ് മേഖലയിലെ ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 30ലധികം വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചതെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നാപ്പാറയിൽ ടാപ്പിംഗ് തൊഴിലാളികളാണ് പുലിയെ കണ്ടത് .കാൽപ്പാടുകൾ അടക്കം പരിശോധിച്ച് വനം വകുപ്പും പുലിയാണെന്ന്  ഉറപ്പിച്ചതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. എന്നാൽ  കാട്ടാനയും – കാട്ടുപോത്തും രാജവെമ്പാലയും അടക്കമുള്ള വന്യജീവികളും മേഖലയിൽ ഇറങ്ങിയതോടെ ജനജീവിതം അക്ഷരാർത്ഥത്തിൽ കടുത്ത പ്രതിസന്ധിയിൽ തന്നെയാണ്.പലർക്കും വീടിന്  പുറത്തിറങ്ങാൻ പോലും ഭയമായിരിക്കുകയാണ്. കൊമ്പുകുത്തിയില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാട്ടാനകൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കൊമ്പുകുത്തി, പുത്തന്‍വീട്ടില്‍ വല്‍സല ചെല്ലപ്പന്റെ കൃഷിയിടത്തിലും പരിസരത്തുമാണ് കാട്ടാനകളുടെ ശല്യമുണ്ടായത്.  തെങ്ങ്, കമുക്, വാഴ അടക്കമുളളള കൃഷികള്‍ നശിപ്പിക്കുകയുമായിരുന്നു. ശബരിമല വനമേഖലയിൽ നിന്നും  പുലി അടക്കമുള്ള വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നതിൽ ഭയന്നു വിറക്കുകയാണ് മലയോരമേഖല.  എന്നാൽ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കാത്ത വനംവകുപ്പ് അടക്കമുള്ള വിവിധ വകുപ്പുകൾ ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവും വ്യാപകമായിരിക്കുകയാണ്.  എന്നാൽ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.