Saturday, May 4, 2024
keralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി അറസ്റ്റിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി അറസ്റ്റിൽ.തിരുവനന്തപുരം ജില്ലയിൽ പെരുകുളം വില്ലേജിൽ പൂവ്വച്ചൽ കരയിൽ ജെഫിൻ നിവാസിൽ ജെഫിൻ (18) ആണ് അറസ്റ്റിലായത്. കേസിലെ പ്രതിയെ ഈരാറ്റുപേട്ട പോലീസ് തിരുവനന്തപുരത്ത്  നിന്നുമാണ് അറസ്റ്റ് ചെയ്തത്.  കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലാ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജു ജോസിന്റെ  മേൽനോട്ടത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ SHO പ്രസാദ് എബ്രഹാം വർഗ്ഗീസിന്റെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർ തോമസ് സേവ്യർ, സിവിൽ പോലീസ് ഓഫീസർമാരായ ശരത്  കൃഷ്ണദേവ്, നിത്യ മോഹൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.