Friday, May 3, 2024
keralaNews

സരിത്തിനെ താമസ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടു പോയി:സ്വപ്ന സുരേഷ്.

പാലക്കാട് :സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ താമസ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്നാണ് ഒരു സംഘം പിടിച്ചുകൊണ്ടുപോയത്. പൊലീസെന്നു പറഞ്ഞു, എന്നാല്‍ യൂണിഫോമിലല്ല സംഘം വന്നത്. തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചില്ലെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീ സത്യം പറഞ്ഞാല്‍ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.