Saturday, May 4, 2024
keralaLocal NewsNews

ശബരിമല തീർഥാടനം ;ജില്ല പോലീസ് മേധാവി എരുമേലി സന്ദർശിക്കുന്നു.

എരുമേലി:ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ജില്ല പോലീസ് സൂപ്രണ്ട് ഡി.ശില്പ ഐപിഎസിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഉന്നത പൊലീസ് സംഘം എത്തിയത്.എരുമേലി ക്ഷേത്രം,പള്ളി,കണമല, കാളകെട്ടി എന്നീ പ്രദേശങ്ങളാണ് സന്ദർശിക്കുന്നത്.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം എരുമേലിയിൽ എത്തിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ എൽ സജിമോൻ,എരുമേലി എസ്. എച്ച് . ഒ മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സന്ദർശനം നടത്തുന്നത്.ജില്ല പോലീസായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അവർ എരുമേലി സന്ദർശിക്കുന്നത്.കോവിഡ് നിയന്ത്രങ്ങളുമായി ബന്ധ പ്പെട്ട് ശബരിമല തീർത്ഥാടനത്തിന് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് പോലീസ് എരുമേലി സന്ദർശിക്കുന്നത്.