Sunday, May 5, 2024
keralaNews

പതിനേഴുകാരിയെ പീഡിപ്പിച്ചു: അച്ഛന്റെ സഹോദരന് ജീവിതകാലം മുഴുവന്‍ കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോരന് ജീവിതകാലം മുഴുവന്‍ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.  പ്രതി ജീവിത കാലം മുഴുവന്‍ കഠിന തടവിനു വിധേയമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. കഠിന തടവ് കൂടാതെ ഒന്നരലക്ഷം രൂപ പിഴയാണ് കോടതി വിധിച്ചത്. പിഴത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് കൂടാതെ അതിജീവിതര്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍നിന്ന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതി ജഡ്ജി എം പി ഷിബു ഉത്തരവിട്ടു. 2014 ല്‍ അതിജീവിത പ്ലസ്ടു വിദ്യാര്‍ഥിനിയായിരിക്കെയാണു സംഭവം നടന്നത്. പ്രതിയുടെ വീട്ടില്‍ പഠനാവശ്യങ്ങള്‍ക്കായി താമസിക്കുമ്പോള്‍ പലതവണ അതിജീവത പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തിയത്.