Saturday, May 4, 2024
keralaLocal NewsNews

ശബരിമല അയ്യപ്പസേവാസമാജം: എരുമേലിയിൽ അന്നദാന ക്യാമ്പ് തുടങ്ങി. 

എരുമേലി: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ ശബരിമല  മണ്ഡല മകരവിളക്ക് സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എരുമേലിയിൽ വർഷംതോറും നടത്തി വരാറുള്ള അന്നദാന ക്യാമ്പ്  എരുമേലി കെ എസ് ആർ റ്റി സി സ്റ്റാൻഡിന് എതിർവശത്തുള്ള സമാജം ക്യാമ്പിൽ തുടങ്ങി.സേവ സമാജം കാഞ്ഞിരപ്പള്ളി താലൂക്ക് സമിതി പ്രസിഡന്റ് റ്റി അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.  അഖിലേന്ത്യാ സംഘടനാ സെക്രട്ടറി വി.കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.  സ്വാമി സത് സ്വരൂപാനന്ദസരസ്വതി (സന്യാസി മാർഗദർശക് മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി) അനുഗ്രഹ പ്രഭാഷണം നടത്തി.  കുടിവെള്ള വിതരണ ഉദ്ഘാടനം റ്റി. എസ്  കൃഷ്ണകുമാർ (കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) നിർവ്വഹിച്ചു. യോഗത്തിൽ  മനോജ് എസ് .നായർ  സംസ്ഥാന സെക്രട്ടറി),  അമ്പോറ്റി കോഴഞ്ചേരി ( സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി), മുജീബ്  റഹ്മാൻ (വ്യാപാരിവ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡന്റ്), എം.ജി രവീന്ദ്രൻ (സമാജം സംസ്ഥാന സെക്രട്ടറി), എം. എസ് ഷിബു (കോ-ഓർഡിനേറ്റർ, പുണ്യംപൂങ്കാവനം എരുമേലി) സുരേഷ് കരിമ്പനാക്കുഴി (ജനറൽ സെക്രട്ടറി കാഞ്ഞിരപ്പള്ളി താലൂക്ക് സമിതി) ലാൽ ഭട്ടതിരി സംസ്ഥാന വൈസ്  പ്രസിഡന്റ്, ഇ എസ് ബിജു ( ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ) എന്നിവർ സംസാരിച്ചു.