Wednesday, May 1, 2024
Local NewsNews

പാണപിലാവില്‍ വീണ്ടും കാട്ടാനയിറങ്ങി ; വ്യാപക കൃഷി നാശം

എരുമേലി: പാണപിലാവില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നാശം വ്യാപകം.പാണപിലാവ് അയ്യനോലിക്ക് സമീപം കഴിഞ്ഞ ദിവസം അഞ്ചോളം കാട്ടാനക്കൂട്ടമിറങ്ങിയതിന് പിന്നാലെയാണ് ഇന്നലെ രാത്രിയില്‍ പാണപിലാവില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. പാണ പിലാവ് പുളിച്ചമാക്കല്‍ സുധീഷ് , ലിജോ അരയ്ക്കനാകുഴിയില്‍ , ഗോപിനാഥപിള്ള വെട്ടിയാങ്കല്‍, ലിബു മാത്തുണി മുന്നാടത്ത്‌തെക്കേതില്‍ അജികുമാര്‍ പാലോലില്‍ , ഉന്മേഷ് തലപ്പളളില്‍ എന്നിവരുടെ കൃഷിയിടങ്ങളില്‍ നിന്നും വാഴ, തെങ്ങ് , പ്ലാവ്, കമുങ്ങ് അടക്കം കൃഷികളാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. രാത്രിയില്‍ വീടിന് സമീപത്തു വരെയാണ് കൂട്ടമായി കാട്ടാനകള്‍ വരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയിൽ ആനയും –  പന്നിയും ശല്യം, പകൽ കുരങ്ങ് – മലയണ്ണാൻ ശല്യവുമാണന്നും നാട്ടുകാര്‍ പറഞ്ഞു. വനാതിര്‍ ത്ഥി മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച സോളാര്‍ വേലികള്‍ തകര്‍ത്തും – വേലികള്‍ തകര്‍ന്നു കിടക്കുന്ന സ്ഥലത്തു കൂടിയുമാണ് കാട്ടാനകള്‍ വരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. വനാതിര്‍ത്ഥി മേഖലയില്‍ താമസിക്കുന്നവര്‍ക്കും , കൃഷി ചെയ്യുന്നവരും കടുത്ത ദുരിതത്തിലാണെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.