Monday, May 6, 2024
keralaLocal NewsNewspolitics

വ്യാപാര സമിതിയുടെ നേതൃത്വത്തില്‍ അതിജീവനം പ്രതിഷേധ സമരം ഇന്ന്

കോവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ വ്യാപാരികളുടെ കടകള്‍ തുറക്കാനും – റ്റിപി ആറ് നിര്‍ണ്ണയിക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ടും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു. എരുമേലി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ രാവിലെ 11 മണിക്ക് നടക്കുന്ന ധര്‍ണ്ണ സംസ്ഥാന സമിതിയംഗം പി എ ഇര്‍ഷാദ് ഉദ്ഘാടനം ചെയ്യും.