Thursday, May 2, 2024
Newsworld

ശീതീകരിച്ച ചിക്കനിലും ചെമ്മീനിലും പാക്കറ്റിന് പുറത്തും കൊറോണ വൈറസ് കണ്ടെത്തി.

 

ശീതീകരിച്ച ചിക്കനിലും ചെമ്മീനിലും കൊറോണവൈറസ് കണ്ടെത്തിയത് ആശങ്ക പടര്‍ത്തുന്നു. ചൈനയിലെ ബീജിങ്ങിലും ഷാങ്ഹായിയിലുമാണ് ശീതീകരിച്ച പാക്കറ്റുകളില്‍ ഇറക്കുമതി ചെയ്ത ചിക്കനിലും ചെമ്മീനിലും കൊറോണവൈറസ് കണ്ടെത്തിയത്. പാക്കറ്റിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഇത്തരത്തില്‍ ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ വൈറസ് സ്ഥിരീകരിച്ചത് വീണ്ടും രോഗവ്യാപനത്തിന് ഇടയാക്കുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.

ബ്രസീലിലെ തെക്കന്‍ നഗരമായ ഷെന്‍ഷെനിലേക്ക് ഇറക്കുമതി ചെയ്ത ഫ്രീസുചെയ്ത ചിക്കനില്‍ നിന്ന് എടുത്ത സാമ്ബിളും വടക്കുപടിഞ്ഞാറന്‍ ഷിയാന്‍ നഗരത്തില്‍ വില്‍ക്കുന്ന ഫ്രീസുചെയ്ത ഇക്വഡോറില്‍നിന്നുള്ള ചെമ്മീന്റെ പുറം പാക്കേജിംഗിന്റെ സാമ്പിളുകളുമാണ് കൊറോണവൈറസ് പരിശോധനയില്‍ പോസിറ്റീവായതെന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ അന്‍ഹുയി പ്രവിശ്യയിലെ ഒരു നഗരത്തില്‍ ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീന്‍ പാക്കേജിലും കൊറോണവൈറസ് കണ്ടെത്തി 24 മണിക്കൂറിനകമാണ് ബ്രസീലില്‍നിന്ന് എത്തിച്ച ചിക്കനിലും വൈറസ് കണ്ടെത്തിയത്. ഇതോടെ ചൈനീസ് തുറമുഖങ്ങളില്‍ ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതിക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply