Thursday, March 28, 2024
keralaNewsObituary

കോടിയേരിക്ക് വിട: സംസ്‌കാരം നാളെ 3 മണിക്ക് പയ്യാമ്പലത്ത്

കണ്ണൂര്‍: ഇന്നലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ (68) സംസ്‌കാരം നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്ത്. ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു. രാവിലെ 10 മണിയോടെ ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകന്‍ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും. 11 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരിയില്‍ എത്തിക്കും. ഇന്ന് രാത്രി വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ രാവിലെ വീട്ടിലും, 11 മണി മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് കണ്ണൂരിലെത്തും. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും കണ്ണൂരിലേക്ക് ഒഴുകിയെത്തും. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.