Sunday, April 28, 2024
keralaNews

വൈക്കത്ത് ആറ്റില്‍ വളളം മറിഞ്ഞ് പിഞ്ചു കുഞ്ഞടക്കം രണ്ടു പേര്‍ മരിച്ചു

കോട്ടയം: വൈക്കം തലയാഴത്ത് ആറ്റില്‍ വളളം മറിഞ്ഞ് പിഞ്ചു കുഞ്ഞടക്കം രണ്ടു പേര്‍ മരിച്ചു. ആറംഗ കുടുംബം സഞ്ചരിച്ച ചെറുവളളത്തില്‍ വെളളം കയറിയതാണ് അപകടത്തിന് വഴിവച്ചത്. തലയാഴം കരിയാറ്റിലായിരുന്നു ദാരുണമായ അപകടം. മരണവീട്ടിലേക്ക് പോയ ആറംഗ കുടുംബം സഞ്ചരിച്ച വളളമാണ് മുങ്ങിയത്. ഉദയനാപുരം കൊടിയാട് പുത്തന്‍തറ വീട്ടില്‍ ശരത്, ശരത്തിന്റെ സഹോദരി പുത്രന്‍ നാലു വയസുകാരന്‍ ഇവാന്‍ എന്നിവരാണ് മരിച്ചത്.