Sunday, May 5, 2024
keralaLocal NewsNews

എരുമേലിയിൽ വീണ്ടും മോഷണം; ലോട്ടറി കടയിൽ നിന്നും 300 ലോട്ടറി മോഷണം പോയി

എരുമേലി: മോഷണം തുടർക്കഥയായ എരുമേലിയിൽ വീണ്ടും മോഷണം. എരുമേലി പ്രൈവറ്റ്  ബസ്റ്റാൻഡിലെ ലോട്ടറി കടയിൽ നിന്നും പതിനായിരം രൂപയുടെ 300 ലോട്ടറി മോഷണം പോയി.ഇന്ന് രാവിലെ സംഭവം. രാവിലെ 9 മണിയോടെ കട തുറന്നിട്ടിട്ട് പാഴ്സൽ വാങ്ങാനായി ഉടമ പോയ സമയത്താണ് ലോട്ടറി മോഷണം പോയതെന്നും കടയുടമ പറഞ്ഞു. ഈ സമയം ഒരാൾ  കടക്കുള്ളിൽ കയറി ഇറങ്ങി പോകുന്നതായും സിസിടിവി ദൃശ്യങ്ങൾ ഉണ്ട് .മോഷണം സംബന്ധിച്ച്  എരുമേലി പോലീസിൽ പരാതി നൽകി.  എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമുരുക ലോട്ടറി വില്പന കേന്ദ്രത്തിലായിരുന്നു മോഷണം . കഴിഞ്ഞ ഒരു മാസത്തിനിടെ എരുമേലി ടൗണിൽ അടക്കം വിവിധ കടകളിൽ നിരവധി മോഷണങ്ങളാണ് ഉണ്ടായിട്ടുള്ളത്. രാത്രികാലങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം പോലീസ് പരിഗണിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു.