Sunday, May 5, 2024
keralaNews

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്.

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന് നടക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 10.30 ഓടെ യോഗം ആരംഭിക്കും. യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും പങ്കെടുക്കും.കൃഷി, അടിസ്ഥാന സൗകര്യവികസനം, നിര്‍മാണം, മാനവ വിഭവ ശേഷി വികസനം, ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളാണ് യോഗത്തിലെ മുഖ്യ വിഷയം. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആക്കിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ടു തന്നെ മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുക്കും. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.