Thursday, April 25, 2024
keralaNews

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്നലെ രാത്രി മുതല്‍ പലയിടത്തും പെയ്യുന്ന മഴയില്‍ മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. മലയാറ്റൂരില്‍ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീടുകളിലേക്ക് വീണു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ഇന്ന് രാവിലെ 8.30 ഓടെ ശക്തമായ കാറ്റ് വീശി. നൂറോളം ജാതി മരങ്ങളും, തേക്കും കാറ്റത്ത് ഒടിഞ്ഞ് വീണു. റോഡിലേക്കും മരങ്ങള്‍ വീണു. വൈദ്യുതി ബന്ധവും തകരാറിലായി. ഗതാഗതം പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു.