Friday, May 10, 2024
keralaNewsObituary

ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു

ആലപ്പുഴ: ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. കല്‍ക്കട്ട സ്വദേശിയായ 42 കാരന്‍ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 4 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മത്സ്യ വില്പനയിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന സൂചനയാണ് പ്രാഥമികമായി പുറത്തുവരുന്നത്. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഓംപ്രകാശിനെ കുത്തിയത്.

ഹരിപ്പാട് നാരകത്തറയിലാണ് ദാരുണസംഭവമുണ്ടായത്. കസ്റ്റഡിയിലെടുത്ത 4 പേരും അതിഥി തൊഴിലാളികളാണ്. അതേ സമയം, കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സാമ്പത്തിക തര്‍ക്കമാണോ കൊലപാതകത്തിന് പിന്നിലെന്നും അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി.